Tuesday, November 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ'; പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാർ’; പ്രധാനമന്ത്രി നരേന്ദ്ര മോദി

മുംബൈ: 2036ലെ ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷനിലാണ് മോദി താൽപ്പര്യം അറിയിച്ചത്. ഒളിംപിക്സിന് ആതിഥേയത്വം വഹിക്കുക ഇന്ത്യയെ സംബന്ധിച്ച് അഭിമാനാർഹമായ നേട്ടമാണ്. 140 കോടി ജനങ്ങൾ അത് ആ​ഗ്രഹിക്കുന്നു. 2029ലെ യൂത്ത് ഒളിംപിക്സിന് ആതിഥേയത്വം വഹിക്കാനും ഇന്ത്യ ആ​ഗ്രഹിക്കുന്നു. ഒളിംപിക് കമ്മറ്റിയുടെ പിന്തുണ ഇതിനുണ്ടാകുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിൽ പറഞ്ഞു.

അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ 141-ാം സെഷനാണ് ഇന്ന് മുംബൈയിൽ തുടക്കമായത്. 40 വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഐഒസി സെഷന് ആതിഥേയത്വം വഹിക്കുന്നത്. വേദിയിൽ സംസാരിച്ച ഐഒസി പ്രതിനിധി തോമസ് ബാച്ച് ഇന്ത്യയുടെ ഏഷ്യൻ ​ഗെയിംസ് പ്രകടനത്തെ അഭിനന്ദിച്ചു. ഒളിംപിക് കമ്മ്യൂണിറ്റി ഇന്ത്യയുടെ പ്രകടനത്തിൽ സന്തോഷിക്കുന്നതായും തോമസ് ബാച്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ എക്സിക്യൂട്ടീവിൽ ക്രിക്കറ്റ് ഒളിംപിക് ഇനമായി ഉൾപ്പെടുത്തിയിരുന്നു. 2028ലെ ലോസ് എയ്ഞ്ചൽസ് ഒളിംപിക് മുതലാണ് ക്രിക്കറ്റ് കായികമാമാങ്കത്തിന്റെ ഭാ​ഗമാകുക. ഇന്ന് തുടങ്ങിയ ഐഒസി സെഷനിലെ വോട്ടെടുപ്പിന് ശേഷമാകും ക്രിക്കറ്റിന് ഒളിംപിക്സിലേക്ക് ഔദ്യോ​ഗിക പ്രവേശനം ലഭിക്കുക. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments