Thursday, December 19, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'പക്ഷപാതപരമായി പെരുമാറുന്നു' യുഎന്‍ സെക്രട്ടറി ജനറല്‍ രാജിവെക്കണമെന്ന് ഇസ്രയേൽ

‘പക്ഷപാതപരമായി പെരുമാറുന്നു’ യുഎന്‍ സെക്രട്ടറി ജനറല്‍ രാജിവെക്കണമെന്ന് ഇസ്രയേൽ

ടെല്‍ അവീവ്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രാജിവെക്കണമെന്ന് ഇസ്രയേല്‍. ഗുട്ടറസ് പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഇസ്രയേല്‍ ആരോപിച്ചു. ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നും ഉണ്ടായതല്ലെന്ന് ഗുട്ടറസ് പറഞ്ഞതാണ് ഇസ്രയേലിനെ ചൊടിപ്പിച്ചത്.

കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലാണ് പരാമര്‍ശം.

തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതം വെക്കുന്നത് പലസ്തീന്‍ ജനത കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു, രാഷ്ട്രീയമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടറസ് പറഞ്ഞു.

പലസ്തീന്‍ ജനത നേരിടുന്ന ദുരിതങ്ങള്‍ക്ക്, ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെയും ന്യായീകരിക്കാനാവില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണത്. സായുധ പോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് മുന്നില്‍ ഒരു കക്ഷിയും അതീതരല്ല എന്നും ഗുട്ടെറസ് പറഞ്ഞു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments