ഇംഫാൽ: കുകി സംഘടനയായ വേൾഡ് കുകി സോ ഇന്റലക്ച്വൽ കൗൺസിൽ (WKZIC)യെ നിരോധിച്ചു. യു.എ.പി.എ നിയമപ്രകാരമാണ് നടപടി. പൊലീസുകാരന്റെ കൊലപാതകത്തെ തുടർന്നാണ് അടിയന്തര മന്ത്രിസഭാ യോഗം ചേർന്ന് സംഘടനയെ നിരോധിച്ചത്.
മണിപ്പൂർ കലാപം: വേൾ കുകി സോ ഇന്റലക്ച്വൽ കൗൺസിലിനെ നിരോധിച്ചു
സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് ആണ് ഇന്ന് കൊല്ലപ്പെട്ടത്. മ്യാൻമർ അതിർത്തിയായ മോറെയിൽ നിർമാണത്തിലിരിക്കുന്ന ഹെലിപാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.
RELATED ARTICLES



