Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപാ​ക് -ചൈ​നീ​സ് സൈ​നി​കാ​ഭ്യാ​സം: ഇ​ന്ത്യ ജാ​ഗ്ര​ത​യി​ൽ

പാ​ക് -ചൈ​നീ​സ് സൈ​നി​കാ​ഭ്യാ​സം: ഇ​ന്ത്യ ജാ​ഗ്ര​ത​യി​ൽ

ന്യൂ​ഡ​ൽ​ഹി: പാ​കി​സ്താ​നും ചൈ​ന​യും അ​റ​ബി​ക്ക​ട​ലി​ൽ സൈ​നി​കാ​ഭ്യാ​സം ആ​രം​ഭി​ച്ച​ത് ഇ​ന്ത്യ​ൻ നേ​വി സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച​യാ​ണ് അ​വ​ർ സം​യു​ക്ത പ​രി​ശീ​ല​ന​വും അ​ഭ്യാ​സ​പ്ര​ക​ട​ന​വും ക​റാ​ച്ചി നേ​വ​ൽ ബേ​സി​ൽ ആ​രം​ഭി​ച്ച​ത്.

യു​ദ്ധ​ക്ക​പ്പ​ലു​ക​ളും സ​ബ് മ​റൈ​നു​ക​ളും പ​​ങ്കെ​ടു​ക്കു​ന്ന പ​രി​ശീ​ല​നം വെ​ള്ളി​യാ​ഴ്ച​യാ​ണ് സ​മാ​പി​ക്കു​ന്ന​ത്. ദേ​ശീ​യ സു​ര​ക്ഷ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​നാ​യി മേ​ഖ​ല​യി​ലെ സൈ​നി​ക നീ​ക്ക​ങ്ങ​ളെ​ല്ലാം നി​രീ​ക്ഷി​ക്കു​ന്നു​വെ​ന്ന് ഇ​ന്ത്യ​ൻ നേ​വി അ​റി​യി​ച്ചു.

ചൈ​ന​യു​​ടെ ആ​റും പാ​കി​സ്താ​ന്റെ ഒ​മ്പ​തും യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ സൈ​നി​കാ​ഭ്യാ​സത്തിൽ അ​ണി​നി​ര​ക്കു​ന്നു. നി​ര​വ​ധി യു​ദ്ധ വി​മാ​ന​ങ്ങ​ളും ഹെ​ലി​കോ​പ്ട​റു​ക​ളും പ​​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments