Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനിക്ഷേപം ഈ സ്ഥാപനങ്ങളിലാണെങ്കിൽ ചതിക്കപ്പെട്ടേക്കാം; ലിസ്റ്റ് പുറത്തുവിട്ട് കേരളാ പൊലീസ്

നിക്ഷേപം ഈ സ്ഥാപനങ്ങളിലാണെങ്കിൽ ചതിക്കപ്പെട്ടേക്കാം; ലിസ്റ്റ് പുറത്തുവിട്ട് കേരളാ പൊലീസ്

തിരുവനന്തപുരം: ആവശ്യമായ രേഖകള്‍ ഇല്ലാതെയും പുതുക്കാതെയും പ്രവര്‍ത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നതിനെതിരെ പൊലീസ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് സാമ്പത്തികത്തട്ടിപ്പിനും ചതിക്കും വഴിവെയ്ക്കുമെന്നതിനാല്‍ പൊതുജനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി അഭ്യര്‍ത്ഥിച്ചു. അടുത്തകാലത്തായി സാമ്പത്തികത്തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്.  ഇത്തരം സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ കേരള പോലീസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

അനന്തപത്മനാഭ നിധി ലിമിറ്റഡ്, അമല പോപ്പുലർ നിധി ലിമിറ്റഡ്, അഡോഡിൽ നിധി ലിമിറ്റഡ്, അമൃത ശ്രീ നിധി ലിമിറ്റഡ്. ഡിആർകെ നിധി ലിമിറ്റഡ്,  ജിഎൻഎൽ നിധി ലിമിറ്റഡ്,  കൈപ്പള്ളി അപ്സര നിധി ലിമിറ്റഡ്, മേരി മാതാ പോപ്പുലർ നിധി ലിമിറ്റഡ്, നെയ്യാറ്റിൻകര നിധി ലിമിറ്റഡ്, എൻഎസ്എം മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, റനെനെറ്റ് ആൻഡ് ടൈഷേ നിധി ലിമിറ്റഡ്, റിവോ അർബൻ നിധി ലിമിറ്റഡ്, വിവിസി മെർച്ചന്റ്സ് ഇന്ത്യ നിധി ലിമിറ്റഡ്, സഹസ്രധന സുരക്ഷാ നിധി ലിമിറ്റഡ് തുടങ്ങി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോഡ്, മലപ്പുറം, പാലക്കാട്,വയനാട്, പത്തനതിട്ട തുടങ്ങി ഒട്ടുമിക്ക ജില്ലകളിലും ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായും പൊലീസ് റിപ്പോർട്ടിൽ പറയുന്നു.

പൊലീസ് രേഖകൾ പ്രകാരം ഏറ്റവും കൂടുതൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തൃശൂർ ജില്ലയിലാണ്. 72 സ്ഥാപനങ്ങളാണ് ഇവിടെ ഇത്തരത്തിൽ ്പ്രവർത്തിക്കുന്നത്. അതേസമയം, തിരുവനന്തപുരത്ത് 14 സ്ഥാപനങ്ങളും പട്ടികയിലുണ്ട്. എറണാകുളത്ത് 18, കോഴിക്കോട് 11, ആലപ്പുഴ ഏഴ്, കൊല്ലത്ത് എട്ട്  എന്നിങ്ങനെയും സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നതായും പൊലീസ് പ്രസിദ്ധീകരിച്ച കണക്കിൽ പറയുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com