തിരുവനനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ കാൺമാനില്ല. വട്ടപ്പാറ സ്വദേശികളായ മൂന്ന് ആൺകുട്ടികളെയാണ് ഇന്ന് വൈകിട്ടോടെ കാണാതായത്. രാവിലെ സ്കൂളിൽ പോയ വിദ്യാർത്ഥികൾ രാത്രി വൈകിയും തിരിച്ചെത്തിയില്ല.
വട്ടപ്പാറ പൊലീസ് അന്വേഷണം തുടങ്ങി. മൂന്ന് പേരും വട്ടപ്പാറയിലെ സ്കൂൾ വിദ്യാർഥികളാണ്. കുട്ടികളെ രക്ഷിതാക്കൾ വീട്ടിൽ നിന്നും വഴക്ക് പറഞ്ഞിരുന്നുവെന്നാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ വീട് വിട്ടപോയതായേക്കാമെന്നാണ് സൂചന. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.