പത്തനംതിട്ട: കൊല്ലത്തെ ഓയൂരിൽ നിന്ന് ആറ് വയസുകാരിയായ അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പൊലീസ് പരിശോധന. പത്തനംതിട്ടയിലെ പ്രമുഖ സ്വകാര്യ ആശുപത്രിക്ക് സമീപത്തുള്ള ഫ്ലാറ്റിലാണ് പൊലീസ് പരിശോധന നടത്തിയത്. ഇവിടെ നിന്ന് കുട്ടിയുടെ അച്ഛൻ ഉപയോഗിച്ചിരുന്ന ഒരു മൊബൈൽഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അബിഗേലിന്‍റെ അച്ഛൻ റെജി ജോൺ കഴിഞ്ഞ പത്ത് വർഷമായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ റെജി ആശുപത്രിക്ക് സമീപമുള്ള ഫ്ലാറ്റിലാണ് താമസിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും വൈകിട്ട് നാട്ടിലേക്ക് പോകുന്ന റെജി തിങ്കളാഴ്ച രാവിലെയാണ് തിരിച്ചെത്താറുള്ളത്.
അതേസമയം പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയെ കുറിച്ച് പൊലീസ് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇന്ന് വൈകിട്ടോടെയാണ് കൊല്ലത്തുനിന്നുള്ള പ്രത്യേക അന്വേഷണസംഘം പത്തനംതിട്ടയിലെത്തി പരിശോധന നടത്തിയത്. എല്ലാ സാധ്യതകളും പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് പരിശോധനയെന്നും പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തട്ടിക്കൊണ്ടുപോകലിന് പിന്നിലുള്ള ഉദ്ദേശം കണ്ടെത്താനായി കുട്ടിയുടെ അച്ഛന്‍റെ പശ്ചാത്തലം കൂടി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് സൂചിപ്പിക്കുന്നു.
തിങ്കളാഴ്ച വൈകിട്ടോടെയാണ് വീടിന് മുന്നിൽനിന്ന് അബിഗേൽ സാറയെ കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത് അബിഗേലിന്‍റെ സഹോദരൻ ജൊനാഥന്‍റെ ഒപ്പം ട്യൂഷന് പോകുമ്പോഴാണ് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് പൊലീസും നാട്ടുകാരും വിശദമായി അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
തട്ടിക്കൊണ്ടുപോകലിന് പിറ്റേദിവം ഉച്ചയോടെ കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഏകദേശം 20 മണിക്കൂറോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്തിയെങ്കിലും തട്ടിക്കൊണ്ടുപോയവരെ കുറിച്ച് പൊലീസിന് ഇതുവരെ വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. അതേസമയം അന്വേഷണത്തിൽ പുരോഗതിയുണ്ടെന്നും ഉടൻ പ്രതികളെ കണ്ടെത്താനാകുമെന്നുമാണ് പൊലീസ് പറയുന്നത്. സാമ്പത്തിക ഇടപാടുകളാകാം തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നുണ്ട്.