Monday, November 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; വീണ്ടും സർക്കുലറിറക്കി ഡിജിപി

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം; വീണ്ടും സർക്കുലറിറക്കി ഡിജിപി

തിരുവനന്തപുരം: പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് വീണ്ടും ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബിന്‍റെ സർക്കുലർ. പൊതുജനങ്ങളോട് ചില പൊലീസുകാർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ സംസാരിക്കുന്നു. സംഭാഷണത്തിൽ സഭ്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കണം.

ഇതിന് ബോധവത്കരണ ക്ലാസുകൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശപ്രകാരമാണ് സർക്കുലർ. മേലധികാരികൾ പൊലീസുകാരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും ഡിജിപി ആവശ്യപ്പെടുന്നു. പൊതുജനങ്ങളോടുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിരീക്ഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കേണ്ടതാണെന്നും സര്‍ക്കുലറിലുണ്ട്.

കേരള പൊലീസ് ആക്ടിലെ സെക്ഷന്‍ 33 പ്രകാരം പൊലീസിനും പൊതുജനങ്ങള്‍ക്കും പൊലീസ് പ്രവര്‍ത്തനത്തിന്‍റെയോ നടപടിയുടെയോ ഓ‍ഡിയോ, വീഡിയോ അല്ലെങ്കില്‍ ഇലക്ട്രോണിക് റിക്കാര്‍ഡുകള്‍ എടുക്കാന്‍ അവകാശമുണ്ട്. അതിനാല്‍ പൊതുജനങ്ങള്‍ പൊലീസ് പ്രവര്‍ത്തനത്തിന്‍റെ വീഡിയോ നിയമവിധേയമായി എടുക്കുന്നതിനെ തടയാന്‍ പാടില്ലെന്നും ഡിജിപി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ഇതിനുമുൻപും സമാന രീതിയിൽ സർക്കുലർ ഇറക്കിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments