Saturday, December 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsനടപടി കടുപ്പിച്ച് ഇഡി; സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് സമൻസ്; നാളെ ഹാജരാകണം

നടപടി കടുപ്പിച്ച് ഇഡി; സിപിഎം ജില്ലാ സെക്രട്ടറി എം.എം വർഗീസിന് സമൻസ്; നാളെ ഹാജരാകണം

എറണാകുളം: കരുവന്നൂർ കള്ളപ്പണ കേസിൽ നടപടി കടുപ്പിച്ച് ഇഡി. കേസിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി എം.എം വർഗീസിനെ ഇ.ഡി വീണ്ടും സമൻസ് അയച്ചു. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് വീണ്ടും സമൻസ് നൽകിയത്.

ഈ മാസം 26 വരെ ഹാജരാകാൻ കഴിയില്ലെന്ന വർഗീസിന്റെ മറുപടി തള്ളിയാണ് നാളെ ഹാജരാകാൻ സമൻസ് നൽകിയത്. ഇന്ന് ചോദ്യം ചെയ്യലിനെത്താൻ സമൻസ് ലഭിച്ചെങ്കിലും എം എം വർ​ഗീസ് ഹാജരായിരുന്നില്ല.

ഏരിയ കമ്മിറ്റികളുടെ അടക്കം പാർട്ടിയുടെ വിവിധ കമ്മിറ്റികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളുടെ രേഖകൾ ഹാജരാക്കാൻ വർഗീസിന് ഇ ഡി നിർദേശവും നൽകിയിരുന്നു. കരുവന്നൂർ ബാങ്കിൽ നിന്നും ബിനാമി വായ്പകളിലൂടെ തട്ടിയെടുത്ത പണം ഈ അക്കൗണ്ടുകളിലേക്ക് എത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് രേഖകൾ ഹാജരാക്കാൻ ഇഡി ആവശ്യപ്പെട്ടത്.

കരുവന്നൂർ ബാങ്കിൽ മാത്രം സി.പി.എമ്മിന് അഞ്ച് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ. രഹസ്യ അക്കൗണ്ടുകൾ ജില്ലാ സെക്രട്ടറിയായ എം.എം വർഗീസിന്റെ അറിവോടെയാണെന്നും ഇ.ഡി കണ്ടെത്തിയിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments