ജിരിബാമിൽ മെയ്തെയ് വിഭാഗക്കാരനെ കഴുത്തറുത്ത് കൊന്നതിന് പിന്നാലെയാണ് സംഘർഷം വ്യാപിച്ചത്. മേഖലയിലെ നൂറുകണക്കിന് വീടുകൾ കലാപകാരികൾ അഗ്നിക്കിരയാക്കി. പൊലീസ് ഔട്ട് പോസ്റ്റും വനംവകുപ്പ് ഓഫിസിനും തീയിട്ടു. സംഘർഷത്തിന് അയവില്ലാതായതോടെ പ്രദേശത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചു.
അഞ്ഞൂറോളം ആളുകളെയാണ് ക്യാംപുകളിലേക്ക് മാറ്റിയത്. ജിരിബാമിൽ അനിശ്ചിതകാലത്തേക്ക് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ കേന്ദ്രസേനാംഗങ്ങളെയും മണിപ്പൂർ പൊലീസിനെയും വിന്യസിച്ചു. സുരക്ഷയൊരുക്കുന്നതിൽ വീഴ്ച വരുത്തിയതോടെ പൊലീസ് സൂപ്രണ്ടിനെ സ്ഥലം മാറ്റി. കഴിഞ്ഞവർഷം തുടങ്ങിയ വംശീയ കലാപം കാര്യമായി ബാധിക്കാത്ത മേഖലയയായിരുന്നു അസം അതിർത്തിയിലെ ജിരിബാം.