Wednesday, November 27, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news‘മുഖാമുഖം’ പ്രഹസനം; പൗരപ്രമുഖരുടെ ചോദ്യത്തിന് മാത്രം ഉത്തരം; മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചില്ല, പകരം ഒരു ബാഗ്...

‘മുഖാമുഖം’ പ്രഹസനം; പൗരപ്രമുഖരുടെ ചോദ്യത്തിന് മാത്രം ഉത്തരം; മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചില്ല, പകരം ഒരു ബാഗ് കിട്ടിയെന്ന് ഉദ്യോഗാർത്ഥി

തിരുവനന്തപുരം: ‘ഫേസ് ടു ഫേസ്’ പരിപാടിയിലും സിപിഒ റാങ്ക് ലിസ്റ്റിലുള്ളവരെ അവഗണിച്ച് മുഖ്യമന്ത്രി. അർഹതപ്പെട്ട ജോലിക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെയാണ് ഫേസ് ടു ഫേസ്’ പരിപാടിയിലും അവഗണിച്ചത്. പൗരപ്രമുഖർക്ക് അവസരം നൽകിയിട്ടും ഉദ്യോഗാർത്ഥികളുടെ ആവശ്യം കേൾക്കാൻ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരും തയ്യാറായില്ല. 10,235 ഉദ്യോഗാർത്ഥികളാണ് നിയമനത്തിനായി കാത്തിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയിൽ പിഎസ്സി മേഖലയിൽ നിന്ന് ചോദ്യം ചോദിക്കാൻ അവസരം വേണമെന്ന് പറഞ്ഞിരുന്നു. നവകേരള സദസിലേത് പോലെ പൗരപ്രമുഖർക്ക് മാത്രമാണ് ചോദ്യം ചോദിക്കാൻ അവസരം നൽകിയത്. ഒരു മണിക്കൂർ ചോദ്യം സദസിലുണ്ടായിരുന്ന വിവിധ മേഖലകളിൽ ഉൾപ്പെട്ടവർ ചോദ്യം ചോദിച്ചു. മുഖ്യമന്ത്രി ഇതിനെല്ലാം കൂട്ടിച്ചേർത്ത മറുപടിയാണ് നൽകിയത്. ഇനി ചോദ്യം ചോദിക്കാൻ ഉള്ളവർ പേരും നമ്പറും വച്ച് ചോദ്യം എഴുതി നൽകാൻ സംഘാടകർ ആവശ്യപ്പെട്ടു. ചോദ്യം എഴുതി നൽകിയിട്ടും ഇതുവരെയും മറുപടി ലഭിച്ചില്ല. ആകെ ലഭിച്ചത് ‘ഫേസ് ടു ഫേസ്’ പരിപാടിയുടെ ബാഗ് മാത്രമാണ്.- ഉദ്യോഗാർത്ഥികളിൽ ഒരാൾ  പ്രതികരിച്ചു.

2023 ഏപ്രിൽ 13 ന് നിലവിൽ വന്ന സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗർത്ഥികളാണ് മുഖ്യമന്ത്രിയുടെ ഒരൊറ്റ വാക്ക് കൊണ്ട് ജീവിതം മാറിമറിയുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നത്. ഇന്ന് 11-ാം ദിവസമാണ് സെക്രട്ടറിയേറ്റിന് തങ്ങൾക്ക് അർഹതപ്പെട്ട ജോലിക്കായി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ സമരം ചെയ്യുന്നത്. നവകേരള സദസിലുൾപ്പെടെ പരാതി നൽകിയിട്ടും പരിഹാരം കാണാതെ വന്നതോടെയാണ് സമരവുമായി ഇവർ തെരുവിലേക്കിറങ്ങിയത്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments