ന്യൂഡൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിൽ ശനിയാഴ്ച നടന്ന ഉന്നതതല യോഗം ചേർന്നു. കഴിഞ്ഞ സെപ്റ്റംബറിൽ സമിതി രൂപീകരിച്ചതിന് ശേഷം വിഷയത്തിലുള്ള പുരോഗതി യോഗം അവലോകനം ചെയ്തു. മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അദ്ധ്യക്ഷതയിലാണ് യോഗം കൂടിയത്.സമിതിയുടെ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തതായി പ്രസ്താവനയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്‌റ്റംബറിൽ രൂപവത്കരിച്ചത് മുതൽ സമിതി കൈവരിച്ച പുരോഗതി വിലയിരുത്തിവരികയാണ്. നിലവിലുള്ള ഭരണഘടനാ ചട്ടക്കൂട് കണക്കിലെടുത്ത് ലോക്‌സഭ, സംസ്ഥാന അസംബ്ലികൾ, മുനിസിപ്പാലിറ്റികൾ, പഞ്ചായത്തുകൾ എന്നിവയിലേക്ക് ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാർശകൾ പരിശോധിക്കാനും ശുപാർശകൾ നൽകാനും സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ അദ്ധ്യക്ഷൻ എൻ.കെ. സിംഗ്, മുൻ ലോക്‌സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുൻ സിവിസി സഞ്ജയ് കോത്താരി എന്നിവരാണ് അംഗങ്ങൾ.