Monday, January 6, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകാലിക്കറ്റ് സർവകശാലയിൽ ഗവർണറെത്തും മുമ്പേ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം, പൊലീസുമായി സംഘർഷം

കാലിക്കറ്റ് സർവകശാലയിൽ ഗവർണറെത്തും മുമ്പേ എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധം, പൊലീസുമായി സംഘർഷം

കോഴിക്കോട് : ഗവർണറെത്തും മുന്നേ കാലിക്കറ്റ് സർവ്വകലാശാലയിൽ എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗസ്റ്റ് ഹൌസിന് മുന്നിൽ എസ് എഫ് ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് ഇടപെട്ടു. പ്രതിഷേധക്കാരെ പൊലീസ് മാറ്റാൻ ശ്രമിച്ചതോടെ, പൊലീസും എസ് എഫ് ഐ വിദ്യാർത്ഥികളും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി.

എസ് എഫ് ഐയെ വെല്ലുവിളിച്ചാണ് ഗവർണ്ണർ കാലിക്കറ്റ് സർവ്വകലാശാലയിലേക്ക് എത്തുമെന്ന് പ്രഖ്യാപിച്ചത്. വൈകിട്ട് 6.20ന് എത്തുന്ന ഗവർണ്ണറെ കരിങ്കൊടി കാണിക്കാനാണ് എസ് എഫ് ഐ  നീക്കം. ഗവർണ്ണർ തങ്ങുന്ന ഗസ്റ്റ് ഹൗസിന് മുന്നിൽ ഗോബാക്ക് മുദ്രാവാക്യവുമായി കറുത്ത ബാനറുയ‍ർത്തി
വലിയ പൊലീസ് സന്നാഹത്തെയാണ് സ്ഥലത്ത് വിന്യസിച്ചിട്ടുളളത്. ആരെയും ഭയമില്ലെന്നും എസ് എഫ്ഐക്കാരെ ഗുണ്ടകളെന്നു വിശേഷിപ്പിച്ചുമാണ് കോഴിക്കോട്ടെക്ക് തിരിക്കും മുമ്പ് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ  മാധ്യമപ്രവർത്തകരെ കണ്ടത്. 

വൈകിട്ട് ആറരയോടെ കരിപ്പൂരിൽ വിമാനമിറങ്ങുന്ന ഗവർണ്ണ‍ർ 7 മണിയോടെ താമസിക്കുന്ന സർവ്വകലാശാല ഗസ്റ്റ് ഹൗസിൽ എത്തും. വഴിയിലും സർ‍വ്വകലാശാലയിലും പ്രതിഷേധിക്കാനാണ് എസ് എഫഐ തീരുമാനം. പൊലീസ് ബന്തവസ്സിനിടെയിലും സർവ്വകലാശാല കവാടത്തിലും ഗസ്റ്റ് ഹൗസിന് മുന്നിലും എസ് എഫ്ഐ കറുത്ത ബാനറുയർത്തി. ‘സംഘി ഗവർണ്ണർ തിരിച്ച് പോവുക’എന്നതടക്കം മുന്ന് വലിയ ബാനറുകളാണ് ഉയർത്തിയത്.

ഗുണ്ടകളാണ്, അവരോട് സന്ധിയില്ല, എസ്എഫ്ഐക്കാർ എത്തിയാൽ കാറ് നിർത്തും’; പുറത്തിറങ്ങുമെന്നും ഗവര്‍ണര്‍
മറ്റന്നാൾ ക്യാമ്പസിൽ സംഘപരിവാർ സംഘടനകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പികുന്ന ശ്രീനാരായണ ഗുരു സെമിനാറാണ് ഗവർണ്ണറുടെ സ‍ർവ്വകലാശാലയിലെ പ്രധാന പരിപാടി. എസ്എഫ്ഐയുമായി നേരിട്ട്  ഏറ്റുമുട്ടാൻ തന്നെയാണ് ഗവർണ്ണർ സ‍ർവ്വകലാശാല ആസ്ഥാനത്ത് താമസം ഉറപ്പാക്കിയത്. മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ കനത്ത പോലിസ്  സുരക്ഷ ഗവർണ്ണർക്ക് ഒരുക്കുന്നുണ്ട്.  

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com