Friday, November 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsകോം​ഗോയിലെ മുപ്പത്തിയഞ്ച് ക്രിസ്ത്യൻ വിശ്വാസികളെ കൊലപ്പെടുത്തിയതായി ഐഎസ് ഭീകർ

കോം​ഗോയിലെ മുപ്പത്തിയഞ്ച് ക്രിസ്ത്യൻ വിശ്വാസികളെ കൊലപ്പെടുത്തിയതായി ഐഎസ് ഭീകർ

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോം​ഗോയിലെ മുപ്പത്തിയഞ്ച് ക്രിസ്ത്യൻ വിശ്വാസികളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് ഇസ്ലാമിക് സ്റ്റേറ്റ്. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി ഇസ്ലാമിക് സ്റ്റേറ്റ് ​ഗ്രൂപ്പ് പ്രസ്താവനയും ഇറക്കിയിട്ടുണ്ട്. തീവ്രവാദികളുടെ വാർത്താ ഏജൻസിയായ ആമാകാണ് പ്രസ്താവന പുറത്തിറക്കിയത്.

കിവു പ്രവിശ്യയിലെ ഒരു ​ഗ്രാമത്തിൽ തോക്കുകളും കത്തികളും ഉപയോഗിച്ച് ക്രിസ്ത്യാനികളെ കൊന്നൊടുക്കുകയും അവരുടെ സ്വത്ത് നശിപ്പിക്കുകയും ചെയ്തു. വെടിവെപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നെന്നാണ് െഎഎസ് അറിയിച്ചത്. പ്രസ്താവനക്കൊപ്പം ഭീകരർ ക്രൂരമായി ജനങ്ങളെ കൊലപ്പെടുത്തുന്ന ചിത്രങ്ങളും പങ്കുവെച്ചിരുന്നു.

കോം​ഗോയിൽ ഐഎസ് ​ഗ്രൂപ്പിന്റെ ഭീകരപ്രവർത്തനങ്ങൾ ദിനം പ്രതി വർധിക്കുകയാണ്. കഴിഞ്ഞ ദിവസമുണ്ടായ കൂട്ട കൊലപാതകത്തിൽ ഐക്യരാഷ്‌ട്ര സഭ അപലപിച്ചിരുന്നു. കൊലപാതകത്തിന് ഉത്തരവാദികളായവരെ അന്വേഷിച്ച് നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ കോംഗോ അധികാരികളോട് യുഎൻ ആവശ്യപ്പെടുകയും ചെയ്തു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments