ദില്ലി: പലസ്തീന് ഐക്യദാർഢ്യവുമായി ദില്ലിയിലെ ഇസ്രായേൽ എംബസിക്ക് മുന്നിലേക്ക് എസ്എഫ്ഐ പ്രതിഷേധം. പൊലീസ് അനുമതി നിഷേധിച്ചെങ്കിലും സംഘടിച്ചെത്തിയ എസ്എഫ്ഐ പ്രവർത്തകർ എംബസിക്ക് മുന്നിൽ പ്രതിഷേധിക്കുകയായിരുന്നു. അനുമതിയില്ലാതെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബസുകളിലായി വിദ്യാർത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പലയിടങ്ങളിൽ നിന്നും വീണ്ടും പ്രവർത്തകർ എംബസിക്ക് മുന്നിലേക്ക് എത്തുകയാണ്. എസ് എഫ്ഐ മാർച്ചിന്റെ പശ്ചാത്തലത്തിൽ എംബസിക്ക് ചുറ്റുംപൊലീസ് സുരക്ഷ കൂട്ടി.