Sunday, December 22, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി;വിമർശനവുമായി സി.പി.എം...

ജനം ആഗ്രഹിച്ചത് കെ.കെ. ശൈലജ മുഖ്യമന്ത്രിയാകാൻ; ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്ത വോട്ടുകൾ നഷ്ടമാക്കി;വിമർശനവുമായി സി.പി.എം സംസ്ഥാന കമ്മിറ്റി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം. മുഖ്യമന്ത്രിയെ കൂടാതെ മറ്റ് ചില അധികാര കേന്ദ്രങ്ങൾ പൊലീസിനെ നിയന്ത്രിക്കുകയാണെന്നും സർക്കാരിനെ വികൃതമാക്കുന്ന നടപടികളാണ് പൊലീസിൽ നിന്നുണ്ടായതെന്നും വിമർശനമുണ്ടായി.

ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽ പാളിച്ചയുണ്ടാ​യെന്നും കെ.കെ. ​ശൈലജയെ ഡൽഹിക്ക് വിടരുതെന്ന ചിന്തയാണ് പാർട്ടി വോട്ടുകൾ നഷ്ടമാക്കിയതെന്നും ഇടുക്കി, എറണാകുളം, തൃശൂർ കമ്മിറ്റികൾ വിമർശനമുന്നയിച്ചു.

കെ.കെ. ശൈലജയെ മുഖ്യമന്ത്രിയായി കാണാനാണ് ജനങ്ങൾ ആ​ഗ്രഹിക്കുന്നതെന്നും സംസ്ഥാനകമ്മിറ്റിയിൽ അഭിപ്രായമുയർന്നു. വിമർശനങ്ങളോട് മുഖ്യമന്ത്രി മൗനം പാലിക്കുകയായിരുന്നു. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments