Sunday, October 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsജമ്മുകശ്മീരിലെ ഏഴ് ജില്ലകളിൽ എൻഐഎ പരിശോധന

ജമ്മുകശ്മീരിലെ ഏഴ് ജില്ലകളിൽ എൻഐഎ പരിശോധന

ശ്രീനഗർ : ജമ്മുകശ്മീരിലെ ഏഴ് ജില്ലകളിൽ എൻഐഎ പരിശോധന നടത്തുന്നു. സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 15 സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തുന്നത്.

ശ്രീനഗർ, പുൽവാമ, അവന്തിപ്പോറ, അനന്ത്‌നാഗ്, ഷോപ്പിയാൻ, പൂഞ്ച്, കുപ്വാര എന്നീ ജില്ലകളിലാണ് പരിശോധന നടക്കുന്നത്. എൻഐഎയുടെ ഡൽഹി, ജമ്മു ബ്രാഞ്ചുകളിൽ 2001-ലും 2022-ലും രജിസ്റ്റർ ചെയ്ത്് രണ്ട് കേസുകളെ ആസ്പദമാക്കിയാണ് പരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സിആർപിഎഫും ജമ്മുകശ്മീർ പോലീസും സംയുക്തമായാണ് മേഖലകളിൽ പരിശോധന നടത്തുന്നത്.

തീവ്രവാദം, അട്ടിമറി പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ക്രമിനിൽ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന നടപടി. പാകിസ്താൻ കമാൻഡർമാരുടെ നിർദ്ദേശപ്രകാരം വിവിധ വ്യാജ പേരുകളിൽ പ്രവർത്തിക്കുന്ന നിരോധിത സംഘടനകളും അവയുടെ അനുബന്ധ ഘടകങ്ങളെയും കണ്ടെത്തുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

2022 ഡിസംബറിൽ പുൽവാമ, കുൽഗാം, അനന്ത്‌നാഗ്, ജമ്മു എന്നീ ജില്ലകളിലും 14 സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments