ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തത് കൊണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ. ഒരു ടിവി ചാനൽ അഭിമുഖത്തിലാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രതികരണം. പണമില്ലാത്തതിനാൽ ആണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്നും ആന്ധ്രപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ ആവശ്യപ്പെട്ടിരുന്നുവെന്നും അവര്‍ പറഞ്ഞു. ഒരാഴ്ചയോളം ആലോചിച്ച ശേഷം പണമില്ലാത്തതിനാൽ മത്സരിക്കാനില്ലെന്ന് പറഞ്ഞുവെന്നും ആന്ധ്രാ പ്രദേശിലെയും തമിഴ്നാട്ടിലെയും ജയസാധ്യത മാനദണ്ഡങ്ങളിലും തനിക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഏത് ജാതിയാണ് ഏത് സമുദായമാണ് എന്നതാണ് ഇവിടങ്ങളിൽ ജയസാധ്യതക്ക് അടിസ്ഥാനമെന്നും അവര്‍ വിമര്‍ശിച്ചു.
തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തത് കൈയ്യിൽ പണം ഇല്ലാത്തത് കൊണ്ടെന്ന് നിര്‍മല സീതാരാമൻ
RELATED ARTICLES