Monday, January 13, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsകേരളത്തിലെ നേഴ്‌സുമാര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാന്‍ നോര്‍ക്ക അവസരമൊരുക്കുന്നു

കേരളത്തിലെ നേഴ്‌സുമാര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാന്‍ നോര്‍ക്ക അവസരമൊരുക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ നേഴ്‌സുമാര്‍ക്ക് കാനഡയില്‍ ജോലി ചെയ്യാന്‍ നോര്‍ക്ക അവസരമൊരുക്കുന്നു.കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍ തൊഴിലവസരമൊരുക്കുന്ന നോര്‍ക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കൊച്ചിയില്‍ വെച്ച് 2023 ഒക്ടോബര്‍ രണ്ട് മുതല്‍ 14 വരെയാണ് നോര്‍ക്ക അഭിമുഖം നടത്തുന്നത്.നഴ്‌സിങില്‍ ബിരുദവും 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ള രജിസ്റ്റേര്‍ഡ് നഴ്‌സ്മാര്‍ക്കാണ് അവസരം. 2015 ന് ശേഷം നേടിയ ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) അനിവാര്യമാണ്.

കൂടാതെ കാനഡയില്‍ നേഴ്‌സായി ജോലി ചെയ്യാന്‍ താത്പര്യമുളളവര്‍ നാഷണല്‍ നഴ്‌സിംഗ് അസ്സെസ്സ്‌മെന്റ് സര്‍വീസ് (NNAS) ല്‍ രജിസ്റ്റര്‍ ചെയ്യുകയോ NCLEX പരീക്ഷ പാസ് ആയിരിക്കകയോ വേണം. അഭിമുഖത്തില്‍ പങ്കെടുത്തു വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്തു ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്.താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV നോര്‍ക്കയുടെ വെബ് സൈറ്റില്‍ (www.norkaroots.org) നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്.

ഇതില്‍ 2 പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം, അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ), ബി എസ് സി നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്ടിഫിക്കറ്റ് , അക്കാഡമിക് ട്രാന്‍സ്‌ക്രിപ്‌റ്, പാസ്‌പോര്ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍, മുന്‍ തൊഴില്‍ ദാതാവില്‍ നിന്നുമുള്ള റഫറന്‍സിന്റെ ലീഗലൈസ് ചെയ്ത കോപ്പി എന്നിവ നോര്‍ക്ക റൂട്‌സിന്റെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ലിങ്ക് മുഖേന അപ്‌ലോഡ് ചെയ്യേണ്ടതാണ്.

അഭിമുഖത്തില്‍ വിജയിച്ചാല്‍ കാനഡയില്‍ രജിസ്‌റ്റേര്‍ഡ് നേഴ്‌സ് ആയി ജോലി നേടുന്നതിനാവശ്യമായ ചെലവുകള്‍ ഉദ്യോഗാര്‍ത്ഥി സ്വയം വഹിക്കേണ്ടതാണ്. ജോലിയില്‍ പ്രവേശിക്കുമ്പോള്‍ ഉദ്യോഗാര്‍ത്ഥിക്ക് പ്രസ്തുത തുക റീലൊക്കേഷന്‍ പാക്കേജ് വഴി തിരികെ ലഭിക്കുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്‌സൈറ്റുകളിലും വിവരങ്ങള്‍ ലഭ്യമാണ്.
.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com