Monday, December 23, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsതിരിച്ചെത്തിയ പ്രവാസിക്ക് തൊഴിൽ സാധ്യത ഒരുക്കി നോര്‍ക്ക റൂട്ട്സ്

തിരിച്ചെത്തിയ പ്രവാസിക്ക് തൊഴിൽ സാധ്യത ഒരുക്കി നോര്‍ക്ക റൂട്ട്സ്

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രശസ്ത  വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിൽ ഒഴിവുകൾ. വിദേശത്തു നിന്നും തിരിച്ചെത്തിയ പ്രവാസികൾക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം. അവസാന തീയതി ഡിസംബർ 16.

വാഹന ഡീലർഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ഷോറൂമുകളിലും സർവീസ് സെന്ററുകളിലുമായി 8 തസ്തികകളിലായി 45 ൽപരം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേഴ്സ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്, ഡപ്യുട്ടി മാനേജർ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. 


തിരിച്ചെത്തിയ പ്രവാസി മലയാളികൾക്ക്  നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവാ നെയിം എന്ന പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്. 

രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വീസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാം.  ജനറൽ മാനേജർ തസ്തികയില്‍ 15 വര്‍ഷത്തേയും ‍ഡപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും  പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക്  നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി  വഴി ലഭിക്കും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം  തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. 

വിശദമായ നോട്ടിഫിക്കേഷനും യോഗ്യത സംബന്ധിച്ച വിവരങ്ങൾക്കും നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കണം. 2024 ഡിസംബര്‍ 16 വരെയാണ് സമയപരിധി. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments