Saturday, January 11, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് സെപ്റ്റംബര്‍ 12 മുതല്‍

പ്രവാസികള്‍ക്കായി നോര്‍ക്ക ബിസിനസ് ക്ലിനിക് സെപ്റ്റംബര്‍ 12 മുതല്‍

റിയാദ് : നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും പ്രവാസിസംരംഭകര്‍ക്കുമായി നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നേതൃത്വത്തിലുളള ബിസിനസ് ക്ലിനിക് (എൻബിസി) സേവനം 2024 സെപ്റ്റംബര്‍ 12ന് നോര്‍ക്ക റൂട്ട്സ് റസിഡന്റ്  വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ മികച്ച സംരംഭകമേഖലകളും സാധ്യതകളും പരിചയപ്പെടുത്തുന്നതിനും ഉചിതമായ സംരംഭകപദ്ധതികള്‍, ബാങ്ക് വായ്പകളുടെ സാധ്യതകള്‍, വിവിധ ലൈസൻസുകള്‍, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വഴിയും നോര്‍ക്ക റൂട്ട്സ് വഴിയും നല്‍കിവരുന്ന വിവിധ സേവനങ്ങള്‍ ആനുകൂല്യങ്ങള്‍ എന്നിവയെക്കുറിച്ചുളള അവബോധം നല്‍കുന്നതിനും നിലവിലെ ബിസിനസ് വിപുലീകരിക്കുന്നതിനും സഹായിക്കുന്നതാണ് സേവനം. 

ചടങ്ങില്‍ നോര്‍ക്ക ബിസിനസ് ക്ലിനിക്കിന്റെ ലോഗോ പ്രകാശനം സിഇഒ അജിത് കോളശ്ശേരി നിര്‍വഹിക്കും. ഓണ്‍ലൈനായും ഓഫ് ലൈനായുമുളള നോര്‍ക്ക ബിസിനസ് ക്ലിനിക് സേവനം പ്രയോജനപ്പെടുത്തുന്നതിന് 0471-2770534/+91-8592958677 നമ്പറിലോ  (പ്രവൃത്തി ദിനങ്ങളിൽ-ഓഫീസ് സമയത്ത്) [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ  ബന്ധപ്പെടേണ്ടതാണ്.  

പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ  2019 മുതല്‍ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍ബിഎഫ്സി.  കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com