തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ ആസ്ഥാനമായിട്ടുളള തിരുവനന്തപുരം നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ലാംഗ്വേജില്‍ പുതിയ ഒഇടി/ഐ.ഇ.എല്‍.ടി.എസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ആരോഗ്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കോഴ്‌സ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക് റൂട്ട്‌സ് വഴി വിദേശത്ത് തൊഴില്‍ കണ്ടെത്താന്‍ അവസരം ഒരുങ്ങും.ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന കാനഡ, യു.കെ കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച് ആരംഭിക്കുന്നത് എന്നത് ശ്രേദ്ധേയമായ കാര്യമാണ്.
തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഓഫ്‌ലൈന്‍ ഒ ഇ ടി ക്ലാസുകളുടെ സമയം രാവിലെ 09 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ 01 മണി മുതല്‍ മുതല്‍ 5.30 വരെയും ആയിരിക്കും. ഐ ഇ എല്‍ ടി എസ് ഓഫ് ലൈന്‍ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതല്‍ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈര്‍ഘ്യം 2 മാസമായിരിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ലാസുകള്‍.
അപേക്ഷിക്കാന്‍ താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെയോ, അല്ലെങ്കില്‍ എന്‍.ഐ.എഫ്.എല്ലിന്റെയോ www.norkaroots.org, www.nifl.norkaroots.org മുതലായ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ബി.പി.എല്‍, എസ്.സി, എസ്.ടി കാറ്റഗറികളില്‍ പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി കോഴ്‌സ് പൂര്‍ത്തീകരിക്കാവുന്നതാണ്. എന്നാല്‍ മറ്റ് എ.പി.എല്‍ കാറ്റഗറിക്കാര്‍ക്ക് ഫീസിന്റെ 25 ശതമാനം അടക്കേണ്ടി വരും.