Sunday, January 19, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsവിദേശത്ത് ജോലി ഉറപ്പ്: നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

വിദേശത്ത് ജോലി ഉറപ്പ്: നോര്‍ക്കയുടെ പുതിയ ഒഇടി, ഐഇഎല്‍ടിഎസ് ബാച്ചുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: നോര്‍ക്ക-എന്‍.ഐ.എഫ്.എല്‍ പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )അപേക്ഷ ക്ഷണിച്ചു. നോര്‍ക്ക റൂട്ട്സ് സ്ഥാപനമായ തിരുവനന്തപുരം നോർക്ക  ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ്  ഫോറിൻ  ലാഗ്വേജില്‍ (NIFL)ആരംഭിക്കുന്ന പുതിയ OET/ IELTS ബാച്ചുകളിലേക്ക്‌ (ഓൺലൈൻ / ഓഫ്‌ലൈൻ )   അപേക്ഷ ക്ഷണിച്ചു. 

നഴ്സുമാര്‍ ഉള്‍പ്പെടെയുളള ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. 2023 സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ നടക്കുന്ന യു.കെ, കാനഡ (ന്യൂഫോണ്ട്ലാന്റ്) കരിയര്‍ ഫെസ്റ്റുകള്‍ക്ക് മുന്നോടിയായാണ് പുതിയ ബാച്ച്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. തിരുവനന്തപുരം തൈയ്ക്കാട് മേട്ടുകടയില്‍ പ്രവര്‍ത്തിക്കുന്ന സെന്ററില്‍ ഓഫ്‌ലൈൻ OET ക്ലാസുകളുടെ സമയം രാവിലെ 09 മുതൽ ഉച്ചയ്ക്ക് 1 മണി വരെയും ഉച്ചകഴിഞ്ഞുള്ള സെഷന്‍ 01 മണി മുതല്‍ മുതൽ 5.30 വരെയും ആയിരിക്കും. IELTS ഓഫ് ലൈന്‍ ബാച്ചുകളുടെ സമയം ഉച്ചകഴിഞ്ഞ് ഒരു മണിമുതല്‍ മൂന്നു മണിവരെയാണ്. കോഴ്‌സ് ദൈർഘ്യം 2 മാസമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെയാണ് ക്ലാസുകൾ. 

താല്‍പര്യമുള്ള ഉദ്യോഗാർത്ഥികൾ നോര്‍ക്ക -റൂട്ട്സിന്റെയോ, എന്‍.ഐ.എഫ്.എല്ലിന്റെയോ വെബ്ബ്സൈറ്റുകളായ www.norkaroots.org,  www.nifl.norkaroots.org  സന്ദർശിച്ച്  അപേക്ഷ നല്‍കാവുന്നതാണ്.  ബി.പി.എൽ, എസ് .സി ,എസ്. ടി  വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് പഠനം പൂർണമായും സൗജന്യമായിരിക്കും. മറ്റ് എ.പി.എൽ വിഭാഗങ്ങൾക്ക് 25 ശതമാനം ഫീസ് അടച്ചാൽ മതിയാകും.

യോഗ്യരായ അധ്യാപകർ, മാനദണ്ഡങ്ങൾ അനുസരിച്ചുള്ള  അധ്യാപക- വിദ്യാർത്ഥി അനുപാതം, സൗണ്ട് പ്രൂഫ് ലാംഗ്വേജ് ലാബ്, എയർ കണ്ടീഷൻഡ് ക്ലാസ് മുറികൾ എന്നിവ ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com