ഷാർജ : മലയാളി യുവതി ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശിനി ചേരത്തൊടി ശരണ്യ(32)യാണ് മരിച്ചത്. ഭർത്താവിനോടൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദുബായിൽ എൻജിനീയറായ മൃദുൽ മോഹനാണ് ഭർത്താവ്. ഇവർ കഴിഞ്ഞ മൂന്ന് വർഷമായി ഷാർജയിലാണ് താമസം. നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.