Saturday, December 21, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsചരിത്രഗവേഷകനും സാമ്പത്തിക വിദഗ്ധനുമായ ഡോ.പി.കെ.മാത്യു തരകൻ ബ്രസൽസിൽ അന്തരിച്ചു

ചരിത്രഗവേഷകനും സാമ്പത്തിക വിദഗ്ധനുമായ ഡോ.പി.കെ.മാത്യു തരകൻ ബ്രസൽസിൽ അന്തരിച്ചു

ആലപ്പുഴ : ബൽജിയത്തിലെ ആന്റ്‌വെപ് സർവകലാശാലയിലെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറും ചരിത്രഗവേഷകനും സാമ്പത്തിക വിദഗ്ധനുമായ ഡോ.പി.കെ.മാത്യു തരകൻ (89) ബ്രസൽസിൽ അന്തരിച്ചു. ആലപ്പുഴ തൈക്കാട്ടുശേരി ഉളവയ്പ് തേക്കനാട്ട് പാറായിൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട് ബ്രസൽസിൽ നടത്തും.
ചെന്നൈ ലൊയോള കോളജ്, എറണാകുളം ഗവ.ലോ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം യുഎസിലെ മിൽവോക്കിയിലുള്ള മാകെറ്റ് സർവകലാശാലയിൽ നിന്ന് എംബിഎയും ബൽജിയത്തിലെ ലുവെയ്ൻ സർവകലാശാലയിൽ നിന്ന് പിഎച്ച്ഡിയും പൂർത്തിയാക്കി. വിവിധ രാജ്യങ്ങളിലെ ഒട്ടേറെ സർവകലാശാലകളിൽ വിസിറ്റിങ് പ്രഫസറായിരുന്നു. ‘ദ് വേൾഡ് ഇക്കോണമി’യുടെ യൂറോപ്യൻ പതിപ്പിന്റെ എഡിറ്ററായിരുന്നു. പാറായിൽ കുടുംബത്തിന്റെയും സിറോ മലബാർ സഭയുടെയും ചരിത്രം ഉൾക്കൊള്ളുന്ന ‘പ്രൊഫൈൽസ് ഓഫ് പാറായിൽ തരകൻസ്’ ഉൾപ്പെടെ 12 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

ഭാര്യ: പരേതയായ ആൻ ബെൽപെയർ. മക്കൾ: പ്രഫ.ജോസഫ് തരകൻ (ലിയേഷ് സർവകലാശാല, ബൽജിയം), തോമസ് തരകൻ (ഫിനാൻസ് ഓഫിസർ, യൂറോപ്യൻ നെറ്റ്‌വർക് ഓഫ് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻസ്, ബ്രസൽസ്). മരുമകൾ: ലിസ പോൾ (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്).
കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി ‘റോ’യുടെ മുൻ മേധാവി പി.കെ.ഹോർമിസ് തരകൻ, കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.പി.കെ.മൈക്കിൾ തരകൻ എന്നിവർ സഹോദരങ്ങളാണ്. മറ്റു സഹോദരങ്ങൾ: ആന്റണി തരകൻ, റീത്ത ജോസഫ് ആലപ്പാട്ട്, കൊച്ചുത്രേസ്യ ഫിലിപ്പ് മണിപ്പാടം, പരേതരായ ഏബ്രഹാം തരകൻ, ജോസഫ് തരകൻ, ജോർജ് തരകൻ, ജേക്കബ് തരകൻ, മറിയാമ്മ മാത്യു ആലപ്പാട്ട്, ഏലമ്മ തോമസ് ആലപ്പാട്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments