Tuesday, January 14, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല

ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടു: ജെയിംസ് കൂടലിന് ചുമതല

തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി.

വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com