Tuesday, January 7, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsമലയാളി നഴ്‌സുമാർക്ക് ആദരവുമായി ഒ.ഐ.സി.സി

മലയാളി നഴ്‌സുമാർക്ക് ആദരവുമായി ഒ.ഐ.സി.സി

ഡബ്ലിൻ: അന്താരാഷ്ട്ര നഴ്‌സ് ദിനത്തിന്റെ ഭാഗമായി ഒ.ഐ.സി.സി അയർലൻഡ് ഉന്നത പദവിയിലെത്തിയ മലയാളി നഴ്‌സുമാരെ ആദരിക്കുന്നു. FLORENCE NIGHTINGALE എന്ന നാമധേയത്തിലുള്ള നഴ്‌സസ് എക്‌സലൻസ് അവാർഡ് നൽകിയാണ് ആദരമൊരുക്കുന്നത്. അവാർഡിനായി നാമനിർദേശങ്ങൾ ക്ഷണിച്ചിട്ടുണ്ട്.

അയർലൻഡിലെ ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, യൂനിവേഴ്‌സിറ്റികൾ, പി.എച്ച്.ഡി ഹോൾഡേഴ്‌സ് തുടങ്ങിയവയിൽ ഏറ്റവും ഉയർന്ന നിലയിൽ എത്തിയവരെയാണ് അവാർഡിന് പരിഗണിക്കുന്നത്. സ്വന്തമായോ സംഘടനകൾ വഴിയോ മറ്റു വ്യക്തികൾ വഴിയോ ഈ അവാർഡിനായി പേരുകൾ നിർദേശിക്കാം.

2023 ഏപ്രിൽ മാസം 10നുമുൻപായി നാമനിർദേശങ്ങൾ സമർപ്പിക്കണം. അയർലൻഡിലെ മന്ത്രിമാർ, അംബാസഡർ, വിശിഷ്ട വ്യക്തികൾ അടക്കമുള്ള പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക്:
ലിങ്ക് വിൻസ്റ്റർ – 085 1667794, സാൻജോ മുളവരിക്കൽ – 083 1919038, പി.എം ജോർജ്കുട്ടി – 087 0566531, റോണീ കുരിശിങ്കൽപറമ്പിൽ – 089 9566465, കുരുവിള ജോർജ് – 089 4381984, ചാൾസൺ ചാക്കോ – 089 2131784, സോബിൻ മാത്യൂസ് – 089 4000222, വിനു താല – 089 4204210, ലിജു ജേക്കബ് – 089 4500751, ഫ്രാൻസിസ് ജേക്കബ് – 089 4000078, ലിജോ കോർക് – 087 6485031, ബേസിൽ – 089 4888100 4888100, സാജു കോമ്പാറ – 089 4612089.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com