കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്, ഇന്‍കാസ് സജീവ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി മണ്ഡലത്തില്‍ ഓഫിസ് തുറന്നു. മണ്ഡലത്തിലെത്തുന്ന പ്രവാസികള്‍ ഓഫിസുമായി ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വിജയത്തിനായി ഭവനസന്ദര്‍ശനം, പ്രവാസി സംഗമം തുടങ്ങി വിവിധ പ്രചരണ പരിപാടികള്‍ വരും ദിവസങ്ങളില്‍ സംഘടിപ്പിക്കും.
സംഘടനയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനായി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി രാജു കല്ലുംപുറത്തിനെയും കണ്‍വീനറായി ഒമാന്‍ നാഷണല്‍ പ്രസിഡന്റ് സജി ഔസേപ്പ് പിച്ചകശേരിയേയും നിയമിച്ചു. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ എല്ലാ പ്രവാസികളും സജീവമായി പങ്കെടുക്കണമെന്ന് ഒ.ഐ.സി.സി / ഇൻ കാസ് ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ള അഭ്യർത്ഥിച്ചു.