Thursday, December 26, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്‌ ലണ്ടനിൽ ഇന്ന് വൻ സ്വീകരണം നൽകുന്നു

ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന്‌ ലണ്ടനിൽ ഇന്ന് വൻ സ്വീകരണം നൽകുന്നു

ലണ്ടൻ : പുതുതായി നിയമിതനായ ഒഐസിസി
ഗ്ലോബൽ പ്രസിഡന്റ് ശ ജെയിംസ് കൂടലിന്‌ ഇന്ന് വൈകിട്ട് ഒഐസിസി യുകെയുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണം നൽകുന്നു. ക്രോയ്‌ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ 6 മണി മുതലാണ് ചടങ്ങുകൾ നടക്കുന്നത്. ഒഐസിസി യുകെ പ്രസിഡന്റ് കെ കെ മോഹൻദാസ്, പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി കൺവീനർ ബേബിക്കുട്ടി ജോർജ്ജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിങ് പ്രസിഡന്റുമാരായ ഷിനു മാത്യൂസ്, സുജു കെ ഡാനിയൽ, മണികണ്ഠൻ ഐക്കാഡ്, വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും നാഷണൽ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ്, സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്ജ്, സെക്രട്ടറി സാബു ജോർജ്ജ്, ട്രെഷറർ ബിജു വർഗ്ഗീസ്, മീഡിയ കോർഡിനേറ്റർ തോമസ് ഫിലിപ്പ് തുടങ്ങി 9 അംഗ കമ്മിറ്റിയാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

നാഷണൽ കമ്മിറ്റി ഭാരവാഹികൾ, വിവിധ റീജിയനുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ഗ്ലോബൽ പ്രെസിഡന്റായി നിയമിതനായ ജെയിംസ് കൂടൽ നിലവിൽ ഒഐസിസി (അമേരിക്ക) നാഷണല്‍ ചെയർമാൻ ആണ്. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ,ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാൻ,എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാൻ തുടങ്ങിയ നിലയിലും പ്രവർത്തിച്ചു വരുന്നു.ഒഐസിസി ക്ക് വരും നാളുകളിൽ പുത്തനുണർവ്വ് നൽകുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി ഒരാഴ്ചയായി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ സന്ദർശിച്ചു വരുന്നതിന്റെ ഭാഗമായാണ് യു കെ യിലെത്തിയ അദ്ദേഹത്തിന് ക്രോയിഡോണിൽ ഒഐസിസി സ്വീകരണമൊരുക്കുന്നത്.

വിലാസം: IMPERIAL LOUNGE AIRPORT HOUSE PURLEY WAY CROYDON
CRO OXZ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments