ദോഹ: അടുത്ത മാസം അവസാനത്തിൽ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്സിന് സുരക്ഷയൊരുക്കാൻ ഫ്രാൻസും ഖത്തറും കൈകോർക്കുന്നു. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചു.
ഫിഫ ലോകകപ്പ് അടക്കമുള്ള അന്താരാഷ്ട്ര ടൂർണമെന്റുകളിൽ പഴുതടച്ച സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയ ഖത്തറിന്റെ മികവ് ലോകം കണ്ടതാണ്. പാരീസ് ഒളിമ്പിക്സിനും സുരക്ഷയൊരുക്കുന്നതിന് ഖത്തറുണ്ടാകും. ഖത്തറും ഫ്രാൻസും തമ്മിലുള്ള സുരക്ഷാ കരാറിൽ ഖത്തർ ആഭ്യന്തര മന്ത്രി ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനി ഒപ്പുവെച്ചതിന് പിന്നാലെ ഇരുരാജ്യങ്ങളിലെയും ഓപറേഷൻ റൂമുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങി.