മസ്‌കത്ത് : ഒമാന്റെ മിക്ക ഭാഗങ്ങളിലും ഇന്നു മുതല്‍ തിങ്കളാഴ്ച വരെ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റിലെ തീരപ്രദേശങ്ങളിലും പര്‍വതമേഖലകളിലും ഇന്നു മഴ പെയ്യും. അല്‍ ദാഖിലിയ്യ, മസ്‌കത്ത് ഗവര്‍ണറേറ്റുകളിലെ കിഴക്ക്- മധ്യ ഹജര്‍ പര്‍വതനിരകളില്‍ ഒറ്റപ്പെട്ട മഴക്കാണ് സാധ്യത. നോര്‍ത്ത്, സൗത്ത് അല്‍ ശര്‍ഖിയ്യകളിലെ ചില ഭാഗങ്ങളില്‍ ഇടിയോടുകൂടിയ മഴയുണ്ടാകും.
ദാഹിറ, ദാഖിലിയ്യ, തെക്ക് – വടക്ക് ശര്‍ഖിയ്യ, തെക്ക് – വടക്ക് ബാതിന, ബുറൈമി എന്നിവിടങ്ങളിലും ഇന്ന് മുതല്‍ ഞായര്‍ വരെ മഴയുണ്ടാകും. ഇതുകാരണം പല നഗരങ്ങളിലും താപനില നാല്‍പ്പതോളം ഡിഗ്രിയിലായിരിക്കുമെന്നും കാലാവസ്ഥ അധികൃതർ അറിയിച്ചു. മഴയുള്ളപ്പോൾ വാഹനമോടിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. വാദികളിലും മറ്റും ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.