മസ്‌കത്ത് : വാടക കരാര്‍ രജിസ്‌ട്രേഷന്‍ ഓണ്‍ലൈനിലാക്കി മസ്‌കത്ത് നഗരസഭ. വ്യാഴാഴ്ച മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രാബല്യത്തില്‍ വരും. രജിസ്‌ട്രേഷന്‍ ഡിജിറ്റല്‍വത്കരിക്കുന്നതിലൂടെ കെട്ടിട ഉടമയും ഉപയോക്താവും തമ്മിലുള്ള ഇടപാടുകള്‍ സുഗമമാകുമെന്നും നഗരസഭ ഓഫീസുകള്‍ നേരിട്ട് സന്ദര്‍ശിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കപ്പെടുമെന്നും നഗരസഭാ സിവിക് ബോഡി പ്രസ്താവനയില്‍ പറഞ്ഞു.
തുടക്കത്തില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സേവനം പുതിയ താമസ വാടക കരാറുകളില്‍ മാത്രമാകും.
വ്യക്തികളുമായുള്ള കരാറുകള്‍ക്ക് മാത്രമാണ് നിലവില്‍ ഓണ്‍ലൈന്‍ സേവനം ലഭ്യമാകും. കമ്പനികള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുമുള്ള കരാര്‍ രജിസ്‌ട്രേഷന്‍ നടപടിക്രമങ്ങള്‍ നേരത്തെയുള്ള രീതിയില്‍ തുടരും. ഇലക്ട്രോണിക് സര്‍ട്ടിഫൈഡ് ലീസ് കരാറുകള്‍ ജുഡീഷ്യല്‍ ബോഡികള്‍ ഉള്‍പ്പെടെ വിവിധ അധികാരികള്‍ ഔദ്യോഗിക രേഖകളായി പരിഗണിക്കും. കോടതികളിലെ വ്യവഹാര നടപടികള്‍ സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കൊപ്പമാണ് ഇതെന്നും മസ്‌കത്ത് നഗരസഭ വ്യക്തമാക്കി.