Friday, December 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനി വ്യോമാതിർത്തിയിൽ വിമാന ഗതാഗതത്തിൽ വർധനവ്

ഒമാനി വ്യോമാതിർത്തിയിൽ വിമാന ഗതാഗതത്തിൽ വർധനവ്

മസ്കത്ത്: ഒമാനി വ്യോമാതിർത്തിയിൽ വിമാന ഗതാഗതത്തിൽ വർധനവ്. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കു പ്രകാരം ഒമാനി വ്യോമാതിർത്തിയിലൂടെയുള്ള വിമാന ഗതാഗതം 2025 ജൂണിൽ 18 ശതമാനം വർധിച്ച് 50,101 ആയി. 2024 ലെ ഇതേ കാലയളവിൽ ഇത് 40,417 ആയിരുന്നു. മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം 2025 ജൂണിൽ 5 ശതമാനം വർധിച്ച് 6,36,090 ആയി.

ജൂൺ മധ്യത്തിൽ സൈനിക സംഘർഷങ്ങൾ മൂലമുണ്ടായ വലിയ പ്രതിസന്ധി മേഖലയിലെ വ്യോമാതിർത്തികളെ ബാ​ധിച്ചിരുന്നു. ഇറാനിലെ ഇസ്രായേലി വ്യോമാക്രമണങ്ങൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപകമായ വ്യോമാതിർത്തി അടച്ചുപൂട്ടലുകൾക്കും വിമാന റദ്ദാക്കലുകൾക്കും കാരണമായി. ഇതും ഒമാൻ വ്യോമാതിർത്തിയിൽ വിമാന ​ഗതാ​ഗതം വർധിക്കാൻ കാരണമായി. അതേസമയം, 2025 മെയ് മാസത്തിൽ മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഏറ്റവും കൂടുതൽ യാത്രാ-ആഗമന യാത്രക്കാർ ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്കാരാണ് ഒന്നാമത്. മെയിൽ ആകെ 193,861 ഇന്ത്യൻ പൗരൻമാരാണ് മസ്കത്ത് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഒമാനി പൗരൻമാർ 108,916 ഉം പാകിസ്ഥാൻ പൗരന്മാർ 46,930 ഉം ആണ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments