Wednesday, November 20, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക് വരുന്നു

ഒമാനില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക് വരുന്നു

മസ്‌കത്ത് : ഒമാനില്‍ കൂടുതല്‍ തൊഴില്‍ മേഖലകളില്‍ പ്രവാസികള്‍ക്ക് വിലക്ക് വരുന്നു. 30 വിഭാഗങ്ങളില്‍ കൂടി പ്രവാസി തൊഴിലാളികള്‍ക്ക് വിലക്കേര്‍പ്പെടുത്താനും സ്വദേശിവത്കരണം നടപ്പിലാക്കാനും തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. സ്വദേശിവത്കരണം നടപ്പിലാക്കാത്ത കമ്പനികളുടെ തൊഴില്‍ പെര്‍മിറ്റ് (വീസ) നിരക്ക് ഉയര്‍ത്തുന്നത് പരിശോധിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

നിലവില്‍ സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ നൂറ് കണക്കിന് തസ്തികകളില്‍ പ്രവാസികള്‍ക്ക് തൊഴില്‍ വിലക്കുണ്ട്. ഈ വിഭാഗങ്ങളിലൊന്നും പ്രവാസികള്‍ക്ക് വീസ അനുവദിക്കുന്നില്ല. പുതുതായി തൊഴില്‍ വിലക്ക് വരുന്ന വിഭാഗങ്ങളെ കുറിച്ച് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ലെങ്കിലും പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാകും അധികൃതരുടെ തീരുമാനം. നേരത്തെ ഏര്‍പ്പെടുത്തിയ വീസ വിലക്കുകള്‍ മൂലം മലയാളികള്‍ അടക്കം ആയിരങ്ങള്‍ക്ക് ജോലി നഷ്ടമായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments