Sunday, January 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking news2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു

2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു

മസ്‌കത്ത്: സാമൂഹിക ക്ഷേമത്തിനും സാമ്പത്തിക സ്ഥിരതക്കും മുൻഗണന നൽകി 2025ലേക്കുള്ള ഒമാന്റെ പൊതു ബജറ്റ് അവതരിപ്പിച്ചു. സുസ്ഥിര സാമ്പത്തിക വളർച്ച നേടുകയെന്ന സുപ്രധാന ലക്ഷ്യത്തിലാണ് പൊതുബജറ്റെന്ന് ധനമന്ത്രി ധനമന്ത്രി സുൽത്താൻ സാലിം അൽ ഹബ്സി പറഞ്ഞു.

എണ്ണ വില ശരാശരി ബാരലിന് 60 യു.എസ്. ഡോളർ കണക്കാക്കിയാണ് ധനകാര്യമന്ത്രാലയം ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്. ഈ വർഷം ഏകദേശം 11.18 ശതകോടി റിയാൽ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2024ൽ കണക്കാക്കിയ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 1.5 ശതമാനത്തിന്റെ വർധനവാണ്. പൊതു കടം തിരിച്ചടവിനായി 1.834 ശതകോടി റിയാലും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. സ്ഥിരമായ വിലയിൽ കുറഞ്ഞത് മൂന്ന് ശതമാനമെങ്കിലും യഥാർത്ഥ ജി.ഡി.പി വളർച്ചാ നിരക്ക് കൈവരിക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു. വികസന പദ്ധതികൾ നടപ്പാക്കുന്നതിന് രാജ്യത്തെ വിവിധ പ്രവിശ്യകൾക്ക് ആവശ്യമായ വിഭവങ്ങൾ അനുവദിക്കുന്നുണ്ട്. മൊത്തം ചെലവുകൾ 1.3 ശതമാനം വർധിച്ച് 11.8 ശതകോടി റിയാൽ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നത്. ആകെ വരുമാനത്തിന്റെ 5.5 ശതമാനത്തിന് തുല്യമായ കമ്മിയാണ് ബജറ്റ് പ്രവചിക്കുന്നത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com