Saturday, April 5, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പൗരത്വനിയമങ്ങൾ ശക്തമാക്കി ഒമാൻ

പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പൗരത്വനിയമങ്ങൾ ശക്തമാക്കി ഒമാൻ

ഒമാൻ: പുതിയ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് പൗരത്വനിയമങ്ങൾ ശക്തമാക്കി ഒമാൻ. രാജ്യത്ത് കുറഞ്ഞത് 15 വർഷം തുടർച്ചയായി താമസിക്കുന്നവർക്കേ പൗരത്വത്തിന് അപേക്ഷിക്കാനാകൂ എന്നതാണ് വ്യവസ്ഥകളിലൊന്ന്. എന്നാൽ, ഒരുവർഷത്തിൽ 90 ദിവസംവരെ രാജ്യത്തിന് പുറത്താണെങ്കിലും അത് അയോഗ്യതയാകില്ല.

അപേക്ഷകർക്ക് അറബിക്‌ ഭാഷ സംസാരിക്കാനും എഴുതാനും കഴിയണം. നല്ല പെരുമാറ്റത്തിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. സാമ്പത്തികശേഷിയും നല്ല ആരോഗ്യവും ഉണ്ടായിരിക്കണം. പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാവാൻ പാടില്ല.

മാതൃരാജ്യത്തിന്റെ പൗരത്വം ഉപേക്ഷിച്ചതായി എഴുതിനൽകണം. അതോടൊപ്പം മാതൃരാജ്യത്തിന്റേതല്ലാത്ത പൗരത്വം ഇല്ലെന്നും ഉറപ്പുനൽകണം. പൗരത്വത്തിന് അപേക്ഷിക്കുന്നവർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയാകാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. പ്രവാസിക്ക് പൗരത്വം ലഭിക്കുന്നതോടെ ആ വ്യക്തിക്ക് ഒമാനിൽ ജനിച്ച മക്കൾക്കും അയാളോടൊപ്പം ഒമാനിൽ സ്ഥിരതാമസമാക്കിയ മക്കൾക്കും പൗരത്വം ലഭിക്കും.

പൗരത്വ അപേക്ഷയിൽ തെറ്റായ വിവരങ്ങളോ വ്യാജ രേഖകളോ സമർപ്പിച്ചാൽ കടുത്ത ശിക്ഷയാകും നേരിടേണ്ടിവരിക. മൂന്നുവർഷംവരെ തടവുശിക്ഷ നേരിടേണ്ടി വരും. 5,000 മുതൽ 10,000 റിയാൽ വരെ, അതായത് ഏകദേശം 11,26,000 രൂപ മുതൽ 22,52,000 രൂപ വരെയായിരിക്കും പിഴയായി നൽകേണ്ടി വരിക.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com