Tuesday, January 28, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാനിൽ ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് ലഭിച്ച് തുടങ്ങി

ഒമാനിൽ ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് ലഭിച്ച് തുടങ്ങി

മസ്‌കത്ത്: ഒമാനിൽ ദീർഘകാല വിസ ലഭിച്ചവർക്ക് പുതിയ രൂപത്തിലുള്ള റസിഡന്റ് കാർഡ് ലഭിച്ച് തുടങ്ങി. ഇൻവെസ്റ്റർ കാർഡ് എന്നപേരിൽ ഗോൾഡൻ നിറത്തിലുള്ളതാണ് പുതിയ റസിഡന്റ് കാർഡ്. വിദേശികളായ നിക്ഷേപകർ, വ്യത്യസ്ത മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ചവർ എന്നിവർക്കാണ് വിസ നൽകുന്നത്.

യു.എ.ഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്. നിക്ഷേപകരുൾപ്പെടെ മലയാളികളടക്കം ഇതിനകം നിരവധി പ്രവാസികളാണ് ഒമാനിൽ ദീർഘകാല വിസ സ്വന്തമാക്കിയത്. ആഭ്യന്തര ഉൽപന്നങ്ങളുടെ വളർച്ചക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിക്ഷേപങ്ങൾ ആകർഷിക്കുകയാണ് ദീർഘകാല വിസ പദ്ധതിയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.

ദീർഘകാല വിസ ലഭിക്കാൻ 2021 ഒക്ടോബർ മുതൽ മന്ത്രാലയത്തിന്റെ പോർട്ടൽ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു. അഞ്ച്, പത്ത് വർഷത്തേക്കുള്ള വിസകളാണ് ഒമാൻ നിലവിൽ അനുവദിക്കുന്നത്. 2022ലാണ് ഒമാനിൽ ദീർഘകാല വിസ അനുവദിച്ചുതുടങ്ങിയത്. ആ സമയത്ത് എല്ലാവർക്കും നൽകിയിരുന്നതുപോലുള്ള റസിഡൻറ് കാർഡുകളാണ് ദീർഘകാല വിസ ഉടമസ്ഥർക്കും നൽകിയരുന്നത്. പുതിയ ഇൻവെസ്റ്റർ കാർഡിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് ആർ.ഒ.പിയുമായി ബന്ധപ്പെട്ട് 21 റിയാൽ ഫീസ് അടക്കണം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com