Monday, November 18, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഒമാൻ കടലിൽ ഭൂചലനങ്ങൾ, യുഎഇയിൽ നേരിയ പ്രകമ്പനം: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്

ഒമാൻ കടലിൽ ഭൂചലനങ്ങൾ, യുഎഇയിൽ നേരിയ പ്രകമ്പനം: ദേശീയ കാലാവസ്ഥാ കേന്ദ്രത്തിൻ്റെ അറിയിപ്പ്

റാസൽഖൈമ: ഒമാൻ കടലിൽ ഇന്നലെ രണ്ട് ചെറിയ ഭൂചലനങ്ങൾ ഉണ്ടായിയതായും യുഎഇയിൽ നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായും ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാവിലെ 12.12 ഓടെ റാസൽ ഖൈമ തീരത്ത് 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ആദ്യം ഉണ്ടായത്. തുടർന്ന് 1.53 ഓടെ 2.8 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവും രേഖപ്പെടുത്തി. 

രണ്ട് ഭൂചലനങ്ങളും ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് ഉണ്ടായത്. ഭൂകമ്പം യുഎഇയിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടില്ല. ഇത്തവണ മാത്രമല്ല, ഈ മാസം 17ന് 1.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും യുഎഇയിൽ അനുഭവപ്പെട്ടിരുന്നു. ഏപ്രിലിൽ ഖോർഫക്കാനിലും ജനുവരിയിൽ ഫുജൈറ-റാസൽ ഖൈമ അതിർത്തിയിലെ മസാഫിയിലും ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ട്. ഫുജൈറയിലെ ഭൂചലനത്തിന്റെ തീവ്രത 2.8 ആയിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments