മസ്‌കറ്റ്: ഒമാൻ റിയാലിന്റെ വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തി. ഒരു റിയാലിന് 215.80 രൂപ വരെയാണ് തിങ്കളാഴ്ച രാവിലെ വിനിമയ സ്ഥാപനങ്ങൾ നൽകിയത്. അന്താരാഷ്ട്ര വിനിമയ നിരക്ക് പോർട്ടലായ ‘എക്‌സ് ഇ എക്‌സ്‌ചേഞ്ച്’ ഒരു ഒമാനി റിയാലിന് 216 രൂപയിൽ കൂടുതൽ നിരക്കാണ് തിങ്കളാഴ്ച കാണിച്ചത്.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിനിമയ നിരക്കിലെ ഉയർച്ച തുടരുകയാണ്.
കഴിഞ്ഞ ഒക്ടോബർ 20നാണ് ഇതിന് മുമ്പ് വിനിമയ നിരക്ക് സർവകാല റെക്കോർഡിലെത്തിയത്. അന്ന് 215.50 അടുത്താണ് റിയാലിന് നിരക്ക് എത്തിയത്. നിരക്ക് വർധിച്ചതോടെ നാട്ടിലേക്ക് പണം അയയ്ക്കാൻ കൂടുതൽ പ്രവാസികൾ വിനിമയ സ്ഥാപനങ്ങളിലെത്തിയത് തിരക്ക് വർധിക്കാൻ കാരണമായി. ഓണം അടുത്തെത്തിയതോടെ മലയാളികൾ കൂടുതലായും നാട്ടിലേക്ക് പണമയയ്ക്കുന്ന സമയം കൂടിയാണ്. ജൂൺ മാസത്തിൻ 212.20 വരെ താഴ്ന്ന വിനിമയ നിരക്ക് ജൂലൈ മുതൽ ഉയരുകയായിരുന്നു.