നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ പ്രൊഫഷണൽ ഓർഗനൈസേഷൻ ആയ സി.എം.എൻ.എ.യുടെ ‘ഊരിലെ ഉണ്ണിക്കും ഏകാം സാന്ത്വനം’ ‘മാവേലി മന്നനെ ഓർത്തീടുമ്പോൾ’ എന്ന കാരുണ്യ പദ്ധതിയായ അട്ടപ്പാടിയിലെ ആദിവാസി സ്കൂൾ കുട്ടികൾക്ക് പഠനസഹായവുമായി നഴ്സസ് അസോസിയേഷൻ മാവേലിയെ വരവേൽക്കുന്നു.
എല്ലാ വർഷവും കേരളത്തിലെ അശരണർക്ക് തണലേകുവാൻ ഓണാഘോഷം സംഘടിപ്പിക്കുന്ന നോർത്ത് 1 അമേരിക്കയിലെ ശ്രദ്ധേയമായ അസോസിയേഷനാണ് സി.എം.എൻ.എ.
നിരവധി കലാപരിപാടികൾ ഓണാഘോഷത്തിൻ അവതരിപ്പിക്കും. കേരളത്തനിമയിൽ വസ്ത്രധാരണം ചെയ്യുന്ന കുട്ടികളിൽ നിന്നും ഓണകുറുമ്പൻ, ഓണക്കുറുമ്പി എന്നിവരെയും, യുവാക്കളിൽ നിന്നും, യുവതികളിൽ നിന്നും ഓണത്തമ്പുരാൻ, ഓണത്തമ്പുരാട്ടി എന്നിവരെയും തിരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകി ആദരിക്കും.
കാനഡയിലെ രാഷ്ട്രീയ, ആത്മീയ സാമൂഹിക മേഖലയിലെ നേതാക്കൾ ആശംസകൾ നേരും. സന്ധ്യക്ക് 5.30 ന് ആരംഭിക്കുന്ന പരിപാടികൾ 9 മണിക്ക് ഓണസദ്യയോടെ അവസാനിക്കും. ഊരിലെ ഉണ്ണിക്കു സാന്ത്വനം ഏകാനായി സംഭാവനകൾ നൽകുവാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.