മലയാളിക്ക് ഇന്ന് തിരുവോണം. മാനുഷരെല്ലാം ഒന്നുപോലെ കഴിഞ്ഞ കാലത്തിന്റെ ഗതകാലസ്‌മരണകളുമായി ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഓണക്കോടിയും പൂക്കളവും സദ്യയുമൊക്കെ ഓണാഘോഷത്തിന്റെ മാറ്റുകൂട്ടുന്നു. മലയാളികൾക്ക് എന്നും കൂട്ടായ്മയുടെ ഉത്സവം കൂടിയാണ് ഓണം.
ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പമാണ് മലയാളികൾ ആഘോഷിക്കാറുള്ളത്. ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മുഴുവൻ മലയാളികളും ഒരേ മനസോടെ ആഘോഷിക്കുന്ന ഒരു ആഘോഷം. മലയാളികളുടെ പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് ഓണം വരുന്നത്. സമൃദ്ധിയുടെ സന്ദേശവുമായി ഓണം ആഘോഷിക്കുകയാണ് എല്ലാ മലയാളികളും.
ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകളോടെ…
ഗ്ലോബൽ ഇന്ത്യൻ ന്യൂസ്