കോൺഗ്രസിലെ അഖിലേന്ത്യാ പിളർപ്പിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ ഒരു വിഭാഗം ദേവരാജ് അരശ് അധ്യക്ഷനായ കോൺഗ്രസിന്റെ ഭാഗമായി. 1980ൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് യു ഉൾപ്പെട്ട ഇടതുമുന്നണിയിൽ നിന്ന് മത്സരിച്ച് ഉമ്മൻ ചാണ്ടി 13,659 വോട്ടിനു ജയിച്ചു. എം.ആർ.ജി പണിക്കരായിരുന്നു എതിർ സ്ഥാനാർത്ഥി.
മുന്നണി മാറിയിട്ടും ഭൂരിപക്ഷത്തിൽ വലിയ വ്യത്യാസം ഉണ്ടായില്ല. ഇടതുമുന്നണിയോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ നിന്നും മാറി നിന്നു. 16 മാസം കഴിഞ്ഞപ്പോൾ കോൺഗ്രസ് യു മന്ത്രിസഭയ്ക്കുള്ള പിന്തുണ പിൻവലിച്ചു. തുടർന്ന് കോൺഗ്രസ് എ രൂപീകരിക്കുകയും ഉമ്മൻ ചാണ്ടി എ വിഭാഗത്തിന്റെ പാർലമെന്ററി പാർട്ടി നേതാവാകുകയും ചെയ്തു. കോൺഗ്രസ് എ ഉൾപ്പെടുന്ന 71 പേരുടെ പിന്തുണയുമായി കെ കരുണാകരന്റെ നേതൃത്വത്തിൽ 1981 ഡിസം 28ന് പുതിയ മന്ത്രിസഭ അധികാരത്തിലേറി. ഉമ്മൻ ചാണ്ടി ആഭ്യന്തര മന്ത്രിയായി.
ആഭ്യന്തര മന്ത്രിയുടെ നേട്ടങ്ങൾ
ഉമ്മൻചാണ്ടി എന്ന ആഭ്യന്തര മന്ത്രിയുടെ നേട്ടങ്ങൾ- പോലീസ് യൂണിഫോമിൽ സമൂല മാറ്റം, കാക്കി നിക്കറിനു പകരം പാന്റ്സ്, നീണ്ട തൊപ്പിക്ക് പുതിയ ഡിസൈൻ, ലോനപ്പൻ നമ്പാടൻ എംഎൽഎ കൂറുമാറിയതിനെ തുടർന്ന് കെ കരുണാകരൻ മന്ത്രിസഭ 80 ദിവസം കഴിഞ്ഞപ്പോൾ രാജിവച്ചു.