1982ലെ തെരഞ്ഞെടുപ്പിൽ സ്വതന്ത്രസ്ഥാനാർത്ഥി തോമസ് രാജനായിരുന്നു എതിരാളി. ഉമ്മൻ ചാണ്ടി 15,983 വോട്ടിനു ജയിച്ചു. യുഡിഎഫ് 77 സീറ്റു നേടി. കോൺഗ്രസ് എയിൽ നിന്ന് ഉമ്മൻ ചാണ്ടി, വയലാർ രവി, കെപി നൂറുദീൻ എന്നിവരുടെ പേരുകൾ മന്ത്രിസ്ഥാനത്തേക്ക് ഉയർന്നു. സിറിയക് ജോണിന്റെ പേരു നിർദേശിച്ച് ഉമ്മൻ ചാണ്ടി സ്വയം പിന്മാറി. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറായി ഉമ്മൻ ചാണ്ടി തെരഞ്ഞെടുക്കപ്പെട്ടു. 1982 ഡിസംബർ 13ന് ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ കൊച്ചിയിൽ നടന്ന മഹാസമ്മേളനത്തിൽ രണ്ടു കോൺഗ്രസുകളും ലയിച്ചു. കെ. കരുണാകരൻ നിയമസഭാ കക്ഷിനേതാവും ഉമ്മൻ ചാണ്ടി ഉപനേതാവുമായി. അതോടൊപ്പം യുഡിഎഫ് കൺവീനറുമായി.
തിളക്കം കുറയാതെ നാലാം വട്ടം
RELATED ARTICLES