1987ലെ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടി സിപിഎമ്മിലെ വി. എൻ. വാസവനെതിരേ 9,164 വോട്ടിനു ജയിച്ചു. ഇടതുമുന്നണി ജയിച്ച് നായനാർ മുഖ്യമന്ത്രിയായി. സിപിഎമ്മിലെ വി.എൻ വാസവൻ രണ്ടാം തവണയും ഏറ്റുമുട്ടി. 13,811 വോട്ടിനായിരുന്നു ഉമ്മൻ ചാണ്ടിയുടെ ജയം. 1991 ജൂൺ 24ന് കെ. കരുണാകരൻ നാലാം തവണ മുഖ്യമന്ത്രിയും ഉമ്മൻ ചാണ്ടി ധനമന്ത്രിയുമായി.
ധനമന്ത്രിയുടെ നേട്ടങ്ങൾ
ഖജനാവിന്റെ നില അന്ന് ഒട്ടും ഭദ്രമായിരുന്നില്ല. ഓവർഡ്രാഫ്റ്റ് എടുത്താണ് കാര്യങ്ങൾ മുന്നോട്ടുപോയത്. 101 കോടി രൂപ കമ്മിയായിരുന്നത് മൂന്നു വർഷം കഴിഞ്ഞപ്പോൾ 21.91 കോടി രൂപ മിച്ചം എന്ന സ്ഥിതിയിലാക്കി. ഓവർഡ്രാഫ്റ്റിന്റെ ആവശ്യം ഇല്ലാതായി. മൂന്നു
വർഷത്തിനുള്ളിൽ 5 ഡിഎ കുടിശിക നല്കിയതിന് 511 കോടി രൂപ വേണ്ടിവന്നു.
എം.എ കുട്ടപ്പന് രാജ്യസഭാ സീറ്റ് നല്കാത്തതിൽ പ്രതിഷേധിച്ച് ഉമ്മൻ ചാണ്ടി 1994 ജൂൺ 16ന് ധനകാര്യമന്ത്രി സ്ഥാനം രാജിവച്ചു. വനംമന്ത്രി കെ.പി വിശ്വനാഥന്റെ രാജി, കൂത്തുപറമ്പ് വെടിവയ്പ് തുടങ്ങിയ വിവാദങ്ങളെ തുടർന്ന് കെ. കരുണാകരൻ 95 മാർച്ച് 16നു രാജിവച്ചു. 1995 മാർച്ച് 22ന് ആന്റണി മുഖ്യമന്ത്രിയായി. കെപി വിശ്വനാഥനു പകരം വിഎം സുധീരൻ മന്ത്രിയായി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ചേർന്നില്ല.