സിപിഎമ്മിലെ സിന്ധു ജോയിയായിരിന്നു മുഖ്യഎതിരാളി, ഉമ്മൻ ചാണ്ടി 19,863 വോട്ടിനാണ് ജയിച്ചു. വിഎസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ച് നാടകീയത ഉണ്ടാക്കിയ തെരഞ്ഞെടുപ്പിൽ 98 സീറ്റുമായി എൽഡിഎഫ് അധികാരത്തിലേറി. യുഡിഎഫിന് 42 സീറ്റ്, തുടർന്ന് ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായി.
സർക്കാരിന്റെ അഴിമതിയും ക്രമവിരുദ്ധ നടപടികളും തുറന്നുകാട്ടിയതോടൊപ്പം ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളിലും ജനങ്ങളുടെ അടുത്തും അതിവേഗമെത്തി, ലോട്ടറി തട്ടിപ്പുകൾ, സാന്റിയോഗ മാർട്ടിന്റെ ലോട്ടറി ഇടപാട്, മെർക്കിസ്റ്റൺ ഭൂമി തട്ടിപ്പ്, കൊറിയൻ കരാർ തുടങ്ങിയവ തുറന്നു കാട്ടി. സ്മാർട്ട് സിറ്റി, വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം തുടങ്ങിയ വൻകിട പദ്ധതികളൊന്നും മുന്നോട്ടുപോയില്ല. പുതിയ ഒരു പദ്ധതിയും ഉണ്ടായില്ല.