സിപിഎമ്മിലെ സുജ സൂസൻ ജോർജായിരുന്നു ഇത്തവണ എതിർ സ്ഥാനാർത്ഥി. 33,255 എന്ന പടുകൂറ്റൻ ഭൂരിപക്ഷം നേടിയാണ് ഉമ്മൻ ചാണ്ടി നിയമസഭയിലെത്തിയത്. കേരളം ശ്വാസമടക്കി നിന്ന വോട്ടെണ്ണലിലൂടെയാണ് യുഡിഎഫ് സർക്കാർ അധികാരത്തിലേറിയത് 72: 68. തുടർന്ന് 2011 മെയ് 18ന് ഉമ്മൻ ചാണ്ടി രണ്ടാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
വികസനവും കരുതലുമെന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രകടനം. സംഭവബഹുലമായ കാലഘട്ടം കൂടിയായിരുന്നു അത്. 2012ൽ ടിപി ചന്ദ്രശേഖരൻ കൊലപാതകത്തിൽ സിപിഎം പ്രതികൾ പിടിക്കപ്പെട്ടു. അരിയിൽ ഷുക്കൂർ വധം സിബിഐ അന്വേഷണത്തിനു വിട്ടു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റ് നേടി. ദേശീയതലത്തിൽ യുപിഎ തകർന്നപ്പോഴാണ് കേരളത്തിൽ മികച്ച പ്രകടനം ഉണ്ടായത്. ജനസമ്പർക്ക പരിപാടികൾ വൻവിജയമായി. ഇന്ത്യയിൽ ആദ്യമായി ഒരു മുഖ്യമന്ത്രിക്ക്
ഐക്യരാഷ്ട്ര സഭ ആഗോള തലത്തിൽ പബ്ലിക് സർവ്വീസിന് നൽകുന്ന പുരസ്കാരത്തിന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അദ്ദേഹം നയിച്ച ജനസമ്പർക്ക പരിപാടിയും അർഹമാവുകയും ചെയ്തു.