ചെന്നൈ : ഊട്ടി കൂനൂർ മരപ്പാലത്തിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു മരണം. വി.നിതിൻ (15), എസ്.ബേബികല (36), എസ്.മുരുഗേശൻ (65), പി.മുപ്പിഡത്തേ (67), ആർ.കൗസല്യ (29) എന്നിവരാണു മരിച്ച അഞ്ചുപേർ. മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 50 അടി താഴ്ചയുള്ള കൊക്കയിലേക്കാണു ബസ് മറിഞ്ഞത്. ബസിൽ 55 പേരുണ്ടായിരുന്നു.
30ലധികം പേരെ കൂനൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഊട്ടിയിൽനിന്നു തിരിച്ചുവരികയായിരുന്ന ബസിൽ തെങ്കാശി സ്വദേശികളാണുണ്ടായിരുന്നത്. കൂനൂർ മേട്ടുപ്പാളയം റോഡിൽ മരപ്പള്ളത്തിന് സമീപം ഒമ്പതാം ഹെയർപിൻ വളവിലാണ് ബസ് അപകടത്തിൽപ്പെട്ടത്.