ജനപ്രീതിയില്‍ ഇന്ത്യയില്‍ മുന്നിലുള്ളത് ഏതൊക്കെ താരങ്ങളാണ് എന്നതിന്റെ പുതിയ പട്ടിക ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടു. നവംബറിലെ പട്ടികയാണ് ഓര്‍മാക്സ് പുറത്തുവിട്ടത്. ഒന്നാം സ്ഥാനത്ത് ഷാരൂഖാണ്. രണ്ടാമൻ തെന്നിന്ത്യയുടെ വിജയ്‍യും.
രാജ്‍കുമാര്‍ ഹിറാനിയുടെ ഡങ്കിയാണ് ബോളിവുഡ് താരം ഷാരൂഖ് ഖാനെ നവംബറില്‍ ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കാൻ സഹായിച്ച ഒരു ഘടകം. പഠാൻ, ജവാൻ എന്നീ വമ്പൻ ചിത്രങ്ങള്‍ക്ക് പിന്നാലെ ഷാരൂഖ് ഖാൻ നായകനായി 2023ല്‍ തന്നെ എത്തിയ ഡങ്കി മറ്റൊരു സിനിമാ അനുഭവമായിരിക്കും എന്ന് പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. ഷാരൂഖ് ഖാന്റെ മാസിന് അപ്പുറം സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ ശൈലിയിലുള്ള ഒരു വേറിട്ട സിനിമയാണ് ഡങ്കി എന്നാണ് അഭിപ്രായങ്ങളും. എങ്കിലും ഒക്ടോബറില്‍ രണ്ടാമതായിരുന്ന ബോളിവുഡ് താരം ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്തേയ്‍ക്ക് വീണ്ടും തിരിച്ചെത്തി എന്നതാണ് പ്രധാനമാണ്
രണ്ടാമത് തെന്നിന്ത്യയുടെ അഭിമാനമായ വിജയ്‍യാണ്. ലിയോയുടെ ചര്‍ച്ചകള്‍ ഇനിയും തീര്‍ന്നിട്ടില്ല. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ രാജ്യത്തെയാകെ വിസ്‍മയിപ്പിക്കുന്ന വിജയമായി മാറാനായി. വിജയ്‍യുടെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാകുകയും ചെയ്‍തു ലിയോ. ബോളിവുഡിലെ പല വമ്പൻമാരെയും പിന്നിലാക്കിയാണ് താരം രണ്ടാമത് എത്തിയത് എന്നത് അഭിനന്ദനീയമാണ് എന്ന സാഹചര്യത്തിലും തെന്നിന്ത്യയുടെ രജനികാന്തിന് ആദ്യ പത്തില്‍ ഇടം നേടാനായില്ല എന്ന വസ്‍തുതയുമുണ്ട്.
സല്‍മാൻ ഖാനെ ടൈഗര്‍ 3 സിനിമയാണ് മൂന്നാം സ്ഥാനത്ത് എത്താൻ തുണച്ചത്. സലാര്‍ എന്ന ഒരു വമ്പൻ ചിത്രത്തിന്റെ റിലീസില്‍ തിളങ്ങിനില്‍ക്കുന്ന പ്രഭാസാണ് നാലാമത് എത്തിയിരിക്കുന്നത്. അക്ഷയ് കുമാര്‍ ഓര്‍മാക്സ് പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് ഉണ്ട്. തമിഴകത്തിന്റെ അജിത്തും സൂര്യയുടെ നവംബറിലെ താരങ്ങളില്‍ ആറും ഏഴും സ്ഥാനങ്ങളിലെത്തിയിരിക്കുന്നു എന്നതും നവംബറിലെ പട്ടികയുടെ ആകര്‍ഷണമാണ്.