Wednesday, January 22, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsപന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ പ്രസിഡൻ്റ് പി ജി ശശികുമാരവർമ്മ അന്തരിച്ചു

പന്തളം കൊട്ടാരം നിർവ്വാഹക സംഘം മുൻ പ്രസിഡൻ്റ് പി ജി ശശികുമാരവർമ്മ അന്തരിച്ചു

പത്തനംതിട്ട: പന്തളം രാജകുടുംബാംഗം കൈപ്പുഴ അംബിക വിലാസവും കൊട്ടാരം നിർവ്വാഹക സംഘം മുൻ പ്രസിഡൻ്റ് പി ജി ശശികുമാരവർമ്മ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 5.37നായിരുന്നു അന്ത്യം.

രാജകുടുംബാംഗത്തിന്റെ നിര്യാണത്തെ തുടർന്നു പന്തളം വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രം അടച്ചു. ശബരിമല യുവതിപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ നിലപാട് എടുത്ത ശശികുമാര വർമ നാമജപയാത്രയ്ക്കു നേതൃത്വവും നൽകിയിരുന്നു.


കോട്ടയം കിടങ്ങൂർ പാറ്റിയാൽ ഗോദശർമ്മൻ നമ്പൂതിരിപ്പാടിന്റെയും പന്തളം അംബികാവിലാസം കൊട്ടാരത്തിൽ അംബിക തമ്പുരാട്ടിയുടെയും മകനായി 1952 മേയ് 13നാണ് ശശികുമാരവർമ്മ തമ്പുരാൻ്റെ ജനനം. ദേശാഭിമാനിയിൽ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ച ശേഷം സെക്രട്ടേറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 2007ൽ ഡെപ്യൂട്ടി സെക്രട്ടറിയായി വിരമിച്ചു. വിരമിച്ചതിന് ശേഷം വിവിധ സാമൂഹ്യ സംഘടനാ വിഷയങ്ങളിൽ സജീവമായി പങ്കെടുത്ത അദ്ദേഹം ദീർഘകാലം പന്തളം കേരളവർമ്മ സ്മാരക വായനശാലയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. ക്ഷത്രിയ ക്ഷേമസംഭ സംസ്ഥാന പ്രസിഡന്റ് ,​ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. 1996ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത് മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയുടെ പി എ ആയും വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് പാലൊളിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു. പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിലെ മീര വർമ്മയാണ് ഭാര്യ.

സംസ്‌കാരം 14 ബുധനാഴ്ച്ച ഉച്ചക്ക് 3 മണിക്ക് നടക്കും. മരണത്തെ തുടർന്ന് വലിയ കോയിക്കൽ ക്ഷേത്രം 11 ദിവസം അടച്ചിടും. 24 ന് ശുദ്ധക്രിയകൾക്ക് ശേഷം ക്ഷേത്രം തുറക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com