Friday, January 10, 2025

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNewsപി.പി. ദിവ്യക്കെതിരെ നടപടി എടുത്ത് സിപിഎം

പി.പി. ദിവ്യക്കെതിരെ നടപടി എടുത്ത് സിപിഎം

കണ്ണൂർ : മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ അധ്യക്ഷ പി.പി. ദിവ്യക്കെതിരെ നടപടി എടുത്ത് സിപിഎം. ജില്ലാ കമ്മിറ്റി അംഗമായ ദിവ്യയെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കി. ഇന്ന് അടിയന്തിരമായി ചേർന്ന സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയുടേതാണ് നടപടി. പി.പി. ദിവ്യക്കെതിരെ എടുത്ത നടപടി സിപിഎം സംസ്ഥാന കമ്മിറ്റിയെ ഉടൻ അറിയിക്കും. അനുമതി ലഭിച്ചാൽ പി.പി. ദിവ്യ ഇനി മുതൽ ഇരണാവ് ലോക്കൽ കമ്മിറ്റിക്ക് കീഴിലെ ബ്രാഞ്ചിലുള്ള ഒരു സാധാരണ പാർട്ടി അംഗമായി തുടരേണ്ടി വരും.


പി.പി. ദിവ്യയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. തിരഞ്ഞെടുപ്പ് കാലത്ത് ജനരോഷം കൂടി കണക്കിലെടുത്താണ് സംഭവം നടന്ന് മൂന്നാഴ്ചകൾക്ക് ശേഷം നടപടി വന്നിരിക്കുന്നത്. നവീൻ ബാബുവിന്റെ മരണം വിവാദമായ ഘട്ടത്തിൽ ആദ്യം ദിവ്യയെ അനൂകൂലിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്തെത്തിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com